പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ പോലീസുകാരനും പങ്ക്

Jaihind News Bureau
Wednesday, August 7, 2019

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ പോലീസുകാരനും പങ്ക്. പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുലിന് പരീക്ഷാക്രമക്കേടിൽ പങ്കുണ്ടെന്ന് പി.എസ്.സി. വിജിലൻസ് കണ്ടെത്തി.

പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്‍റെ സുഹൃത്താണ് ഗോകുൽ. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈൽ ഫോണിൽനിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചതെന്നാണ് വിജിലൻസ് സംഘത്തിന്റെ കണ്ടെത്തൽ.