സി.ഒ.ടി നസീര്‍ വധശ്രമം: പോലീസ് പ്രവര്‍ത്തിക്കുന്നത് സി.പി.എമ്മിനുവേണ്ടി: രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, July 21, 2019

RameshChennithala-INTUC

സി.ഒ.ടി നസിര്‍ വധശ്രമ കേസില്‍ പോലീസ് സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പോലീസില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃക്യാമ്പ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രണ്ടു ദിവസത്തെ നേതൃ ക്യാമ്പ് പ്രയാണിന് വടകര ഇരിങ്ങലില്‍ സമാപനമായി. സമാപന സമ്മേളനം പ്രാതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു.

വരും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് രമേശ് ചെന്നിത്തല നേതാക്കളെ ഓര്‍മിപ്പിച്ചു. കൂടാതെ സംസ്ഥാനത്തു പോലീസിന്റെ അനാസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു. സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ സിപിഎമ്മിന് വേണ്ടിയാണു പോലീസ് പ്രവര്‍ത്തിക്കുന്നത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ടാ സര്‍ക്കാര്‍ ആയി പിണറായി സര്‍ക്കാര്‍ മാറി. പ്രവാസികള്‍ക്ക് കേരളത്തില്‍ മുതല്‍ മുടക്കാന്‍ ഉള്ള അവസരം ഇല്ല. എല്ലാ മേഖലയിലും കേടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രയാണ് എന്ന പേരില്‍ ഇരിങ്ങല്‍ സര്‍ഗ്ഗാലയയില്‍ നടന്ന രണ്ടു ദിവസത്തെ നേതൃ ക്യാമ്പ് സമാപിച്ചു. ഡിസിസി പ്രസിഡന്റ് േസിദ്ധിഖ്, അഡ്വ പ്രവീണ്‍ കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.