കോഴിക്കോട് വടകരയിൽ യു ഡി എഫ് പ്രവർത്തകർക്കു നേരെ പോലീസിന്‍റെ അക്രമം. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ പോലീസ് തടഞ്ഞു വെച്ചു.
വടകര മടപ്പള്ളി കോളേജിൽ എസ് എഫ് ഐ നടത്തുന്ന അക്രമത്തിനും പ്രവർത്തന നിഷേധത്തിനുമെതിരെ കെ എസ് യു ഉൾപ്പെടെ ബഹുജന സംഘടനകൾ രാവിലെ മാർച്ച് നടത്തിയിരുന്നു. മാർച്ചിനു ശേഷം പിരിഞ്ഞു പോയ കെ എസ് യു പ്രവർത്തകർക്കു നേരെ നാദാപുരം റോഡിൽ വെച്ച് ഡിവൈഎഫ് ഐ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതേത്തുടർന്നാണ് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നത്. വടകര കൈ നാട്ടിയിലും നാദാപുരം റോഡിലും പോലീസ് പ്രവർത്തകർക്കു നേരെ ലാത്തി വീശി.
തുടർന്ന് നടന്ന സംഘർഷത്തിൽ നിരവധി യു ഡി എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന്നിരവധി യു ഡി എഫ് പ്രവർത്തകരെ വടകര സ്റ്റേഷനിലും ചോമ്പാല സ്റ്റേഷനിലുമായി എത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും അനുവദിക്കാതെ പോലീസ് തടഞ്ഞു വെച്ചത്. മൂന്നു കെഎസ് യു പ്രവർത്തകർ ഉൾപ്പെടെ പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.