മൈക്ക് കേസ് നാണക്കേടായി, തലയൂരാന്‍ പോലീസ്; അന്വേഷണം അവസാനിപ്പിച്ച് ഇന്ന് കോടതിയില്‍ റിപ്പോർട്ട് നല്‍കും

Jaihind Webdesk
Thursday, July 27, 2023

 

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്‌സ് വിഭാഗം റിപ്പോർട്ടും ഹാജരാക്കും. പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന വകുപ്പ് ചുമത്തിയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. നടപടി വൻ വിവാദമാവുകയും പ്രതിപക്ഷവും പൊതുജനവുമടക്കം പരിഹാസവുമായി രംഗത്തുവരികയും ചെയ്തതോടെ കേസ് അവസാനിപ്പിച്ച്  വിവാദത്തില്‍ നിന്ന് തലയൂരാനാണ് സർക്കാർ നീക്കം.