കാണാതായ ജർമൻ യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

Jaihind Webdesk
Tuesday, July 2, 2019

തിരുവനന്തപുരത്ത് കാണാതായ ജർമൻ യുവതി ലിസക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിസയ്ക്കായി മത കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

തിരുവനന്തപുരത്ത് ജർമ്മൻ യുവതി ലിസ വെയ്‌സയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ലിസയ്ക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസ് തീരുമാനം. ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.ജർമൻ എംബസി വഴി ബന്ധുക്കളിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാർച്ച് 5ന് തിരികെ പോയിരുന്നു. ഇയാളിൽനിന്നും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.

മാർച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജർമനിയിൽനിന്ന് പുറപ്പെട്ടത്. മാർച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതായി പോലീസിന്‍റെ പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയിരുന്നു.ശംഖുമുഖം എ.സി ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

teevandi enkile ennodu para