പോലീസ് യാത്ര തടഞ്ഞു; ഗുവാഹത്തിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സംഘർഷം

Jaihind Webdesk
Tuesday, January 23, 2024

ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംഘർഷം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഗുവാഹത്തിയിലായിരുന്നു സംഘർഷം ഉണ്ടായത്. പോലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം. പോലീസ് യാത്ര തടഞ്ഞതിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി. പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്ന്  നേതാക്കള്‍ അറിയിച്ചു.

അസം സർക്കാറിന്‍റെ  വിലക്ക് മറികടന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചത്. യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സർക്കാർ യാത്രക്ക് ഗുവാഹത്തിൽ അനുമതി നിഷേധിച്ചത്. യാത്ര നഗരത്തിലേക്ക് കടന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് സൂചനയും പുറത്ത് വന്നിരുന്നു.