‘പിണറായി ഭരണത്തില്‍ പോലീസ് സ്റ്റേഷനുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളായി മാറി’: കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, October 22, 2022

കണ്ണൂര്‍: പിണറായി ഭരണത്തില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ സെമി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. നിരപരാധികളെ തല്ലിച്ചതയ്ക്കുന്ന അക്രമി സംഘങ്ങളായി കേരളാ പോലീസ് മാറി. പരാതി പറയാന്‍ പോലീസ് സ്റ്റേഷനുകളില്‍ കയറാന്‍ പോലും സാധാരണ ജനങ്ങള്‍ക്ക് ഭയമാണ്. ആരോപണവിധേയരെയും  ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പോലീസുകാരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും മടിക്കുന്നത് കുറ്റവാസനയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും ഇത് വളരെ അപകടരമാണെന്നും കെ സുധാകരന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.