പോലീസിന്‍റെ പ്രതികാര നടപടി; എംഎൽഎമാരായ റോജി എം ജോണിനും സനീഷ് കുമാറിനുമെതിരെ കേസ്

Jaihind Webdesk
Monday, July 17, 2023

 

കൊച്ചി: കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ അന്യായമായി വെച്ച സംഭവം ചോദ്യം ചെയ്ത കോണ്‍ഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്. എംഎൽഎമാർ അടക്കം 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു രാജീവ്, ഡിജോൺ എന്നിവരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തത്. ഇവരെ കയ്യാമം വെക്കുകയും മർദ്ദിക്കുകയും ചെയ്തു. പോലീസ് അന്യായം ചോദ്യം ചെയ്ത എംഎൽഎമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെ ഐപിസി 506, 353 294  തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അതേസമയം പോലീസിന്‍റെ പ്രതികാര നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.