ചേലക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

Jaihind Webdesk
Saturday, November 2, 2024

തൃശ്ശൂര്‍: ചേലക്കര ചെറുതുരുത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചതില്‍ കേസെടുത്ത് പോലീസ്. കേസില്‍ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍. ചേലക്കരയിലെ 28 വര്‍ഷത്തെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി ചെറുതുരുത്തിയില്‍ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് സംഘര്‍ഷാവസ്ഥ ഉയര്‍ത്തിയത്.

ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിവരുന്ന മുന്നേറ്റത്തില്‍ ഭയപ്പെട്ട ഡിവൈഎഫ്‌ഐ സിപിഎം ഗുണ്ടകള്‍ അറിഞ്ഞുകൊണ്ട് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ചെറുതുരുത്തിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ മര്‍ദ്ദനം.

ചെറുതുരുത്തിയില്‍ പോലീസ് നോക്കി നില്‍ക്കയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.