ഷാഫി പറമ്പില്‍ എം.പി.യെയും കോണ്‍ഗ്രസ് നേതാക്കളെയും മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വടകരയില്‍ ഷാഫിയോടേറ്റു വാങ്ങിയ കനത്ത പരാജയത്തിന് പകരം ചോദിക്കേണ്ടത് ജനാധിപത്യമാര്‍ഗ്ഗത്തിലൂടെയാണെന്ന് സി പി എം മനസ്സിലാക്കണം. സര്‍ക്കാരും സിപിഎമ്മും വീണു കിടക്കുന്ന അഴിമതിയുടെ ചെളിക്കുണ്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസിനെ കയറൂരി വിട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതിഷേധം അരങ്ങേറി. സ്വര്‍ണക്കൊള്ളയില്‍ പല തെളിവുകളും മൂടിവയ്ക്കാനാണ് സിപിഎം, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലീസ് മൗനാനുവാദം നല്‍കുകയായിരുന്നു. പോലീസിന്റെ കാടത്ത മനോഭാവത്തിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.