പ്രതിഷേധത്തെ അടിച്ചമർത്താനും കേസെടുക്കാനും അസാധാരണ നീക്കവുമായി പോലീസ്; കെ സുധാകരന്‍ എംപിക്ക് നോട്ടീസ്

Jaihind Webdesk
Friday, June 10, 2022

 

കണ്ണൂർ: സ്വർണ്ണക്കടത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട്  ഇന്ന് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധം. അതേസമയം കെപിസിസി പ്രസിഡന്‍റെ കെ സുധാകരന്‍ എംപിക്ക് പോലീസ് നോട്ടീസ് നല്‍കി. മാർച്ചില്‍ സംഘർഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് നോട്ടീസ്.

കളക്ടറേറ്റ് മാർച്ചില്‍ അക്രമം നടക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പ് വരുത്തണമെന്നും അക്രമം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കാട്ടിയാണ് നോട്ടീസ്.  ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനും പ്രതിഷേധക്കാര്‍ക്കെതിരെ കള്ളക്കേസെടുക്കാനുമുള്ള നീക്കത്തിന്‍റെ ഭാഗമാണ് അസാധാരണ നോട്ടീസിന് പിന്നിലെന്ന് വ്യക്തമാണ്.