ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് : നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ് ; ഹാജരാകാന്‍ നിർദ്ദേശം

Jaihind Webdesk
Saturday, June 5, 2021

കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ് നല്‍കി. മൊഴി എടുക്കലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് നടിയുടെ മൊഴി എടുക്കുന്നത്. രവി പൂജാരിയുടെ ശബ്ദസാമ്പിൾ തിരിച്ചറിയുന്നതിനും ലീനയുടെ സാമ്പത്തിക സ്രോതസുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതില്‍ വ്യക്തത വരുത്തുന്നതിനുമാണിത്. ലീന മരിയ പോളിന്റെ സുഹൃത്ത് വഴിയാണ് സാമ്പത്തിക വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തല്‍. രവി പൂജാരിയുടെ ശബ്ദസാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാളെ ഇവ കോടതിക്ക് കൈമാറും.