തബ്‌സീര്‍ അൻസാരിയുടെ മരണ കാരണം പോലീസുകാരുടെ അനാസ്ഥയും ഡോക്ടർമാരുടെ വീഴ്ച്ചയുമെന്ന് അന്വേഷണ സംഘം

ഝാർഖണ്ഡിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ തബ്‌സീര്‍ അൻസാരിയുടെ മരണത്തിന് കാരണം പോലീസുകാരുടെ അനാസ്ഥയും ഡോക്ടർമാരുടെ വീഴ്ച്ചയെന്നും അന്വേഷണ സംഘം. സംഭവത്തിൽ രണ്ടു പൊലീസ്ഉദ്യോഗസ്ഥർ സസ്‌പെൻഷനിലായതായു വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടെന്നും കേസന്വേഷിക്കുന്ന സെരായ്‌കേല-ഖറസ്‌വാൻ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.

മോഷ്ടാവെന്ന് ആരോപിച്ച് ജൂൺ 17നാണ് തബ്‌രീസ് അൻസാരിയെ ഒരു സംഘം കെട്ടിയിട്ട് ഏഴു മണിക്കൂറോളം മർദിച്ചത്. ‘ജയ്ശ്രീരാം’ എന്നും ‘ജയ്ഹനുമാൻ’ എന്ന് വിളിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസിന്‌ കൈമാറിയ തബ്‌രീസിനെ മോഷണക്കുറ്റം ചുമത്തി ജയിലിൽ അടക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സ ലഭിക്കാതെ നാലു ദിവസത്തിനു ശേഷം മരണമടയുകയായിരുന്നു.

പൊലീസിന്‍റെയും ഡോക്ടർമാരുടെയും ഭാഗത്ത് പിഴവുകളുണ്ട്. സംഭവം പുലർച്ച ഒരുമണിക്ക് അറിയിച്ചുവെങ്കിലും പൊലീസ് എത്തിയത്‌ രാവിലെ ആറുമണിക്കാണെന്നും. പൊലീസ് ആശുപത്രിയിൽ എത്തിച്ച തബ്‌രീസിന്‍റെ തലയോട്ടിയിലെ പരിക്ക്‌ ഡോക്ടർമാർ കണ്ടെത്തിയില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ആഞ്ജനേയലു ദോഡ്ഡെ പറഞ്ഞു. മർദനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പപ്പു മണ്ഡല്‍ അടക്കം 11 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

Tabrez AnsariJharkhand Lynching
Comments (0)
Add Comment