സുരേഷ് ഗോപി ഹാജരാകണം; നോട്ടീസ് നല്‍കി പോലീസ്

Jaihind Webdesk
Friday, November 10, 2023

 

കോഴിക്കോട്:  മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ് നൽകി. ഈ മാസം 18-ന് മുമ്പ് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടക്കാവ് പോലീസാണ് നോട്ടീസ് നല്‍കിയത്. മീഡിയവണ്‍ സെപ്ഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിനെ അപമാനിച്ചെന്ന കേസിൽ ആണ് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്.