പോലീസില്‍ ഇന്ധനപ്രതിസന്ധി, പട്രോളിംഗ് മുടങ്ങും: കമ്പനിക്ക് നല്‍കാനുള്ളത് 1 കോടി; സർക്കാരിനോട് സഹായം തേടി ഡിജിപി

Jaihind Webdesk
Monday, January 2, 2023

 

തിരുവനന്തപുരം: കേരള പോലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം. ഇതേ തുടർന്ന് തലസ്ഥാനത്ത് ഒരു ജീപ്പിന് നൽകുന്ന ഇന്ധനം രണ്ട് ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇന്ധന കമ്പനിക്ക് പോലീസ് നൽകാനുള്ള കുടിശിക ഒരു കോടി രൂപയാണ്. ഇതേ തുടർന്ന് സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി. ഇന്ധന ക്ഷാമം പോലീസ് പട്രോളിംഗിനെ പലയിടത്തും
ബാധിച്ചിട്ടുണ്ട്. പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.