കെ സുധാകരനൊപ്പം രക്തസാക്ഷി മണ്ഡപത്തില്‍ റീത്ത് സമർപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Jaihind Webdesk
Tuesday, June 15, 2021

വിമോചന സമരത്തിനിടെ അങ്കമാലിയിലെ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ കല്ലറയില്‍ അനുസ്മരണ ചടങ്ങിനെത്തിയ 25 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേതാക്കളും പ്രവര്‍ത്തകരും അടക്കമാണ് അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്കരയിലെ കല്ലറയില്‍ റീത്ത് സമര്‍പ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന വ്യാജേനയാണ് അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിമോചന സമര രക്തസാക്ഷിത്വ ദിനമായ ഞായറാഴ്ച്ച എംഎല്‍എമാരായ റോജി എം, ജോണ്‍, മാത്യൂകുഴല്‍നാടന്‍, ടിജെ വിനോദ് എന്നിവരടക്കമാണ് കല്ലറ സന്ദര്‍ശിച്ചത്. വൈകിട്ട് 6-30 ഓടെയാണ് കെ സുധാകരനും സംഘവും സെമിത്തേരിയിലെത്തിയത്.