കോണ്‍ഗ്രസ് ഓഫീസിലേക്ക് തീപ്പന്തം വലിച്ചെറിഞ്ഞപ്പോഴും നോക്കിനിന്നു; സിപിഎം ആക്രമണത്തിന് കുട പിടിച്ച് പിണറായി പോലീസ് | VIDEO

Jaihind Webdesk
Saturday, July 2, 2022

 

കോട്ടയത്ത് ഡിസിസി ഓഫീസ് സിപിഎം ആക്രമിച്ചത് പോലീസ് നോക്കിനിൽക്കെ. സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് രാത്രിയിൽ ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഓഫീസിനുള്ളിലേക്ക് പ്രവർത്തകർ തീപ്പന്തം വലിച്ചെറിഞ്ഞപ്പോഴും പോലീസ് തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല. സിപിഎം അക്രമത്തിന് കുടപിടിക്കുന്ന സമീപനമാണ് പോലീസ് നടത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എകെജി സെന്‍റർ സംഭവത്തിന് പിന്നാലെയാണ് സിപിഎം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ടത്.

അതേസമയം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎം നാടകമാണ് എകെജി സെന്‍റര്‍ ആക്രമണമെന്ന കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ വരവില്‍ നിന്ന് ജനശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യവും പിന്നിലുണ്ട്. അതീവ സുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തിലെ പ്രതിയെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നത് കോണ്‍ഗ്രസ് ആരോപണത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്.

കോട്ടയം ഡിസിസി ഓഫീസിന് നേരെ നടന്ന സിപിഎം ആക്രമണം. നിഷ്ക്രിയരായി നോക്കിനില്‍ക്കുന്ന പോലീസുകാരെയും കാണാം | VIDEO