പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്; യുഡിഎഫ് അനുകൂല പാനലിന് ജയം

Sunday, October 20, 2024

 

തിരുവനന്തപുരം: പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല പാനലിന് ജയം. ആകെ പോൾ ചെയ്ത  വോട്ടിന്‍റെ 75 ശതമാനത്തിലധികം നേടിയായിരുന്നു വിജയം. നിലവിലെ ഭരണസമിതി പ്രസിഡന്‍റ് ജി.ആർ അജിത്ത് നേതൃത്വം നൽകിയ പാനലാണ് വിജയിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് അജിത്തിന്‍റെ നേതൃത്വത്തിലുള്ള പാനൽ വിജയിക്കുന്നത്. പ്രസിഡന്‍റായി ജി.ആർ അജിത്തിനെയും വൈസ് പ്രസിഡന്‍റായി  ജി.ആർ രഞ്ജിത്തിനെയും ഭരണസമിതി യോഗം തിരഞ്ഞെടുത്തു.