യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസെടുത്തു

Jaihind Webdesk
Monday, December 24, 2018

പത്തനംതിട്ട: ഇന്ന് രാവിലെ ശബരിമല കയറാന്‍ വന്ന യുവതികളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപ്പന്തലില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ എത്തിയത്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മരക്കൂട്ടം പിന്നിട്ടശേഷം ഇവര്‍ മടങ്ങിയിരുന്നു. യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇവരുടെ ദര്‍ശനം സാധ്യമാകാതെ വരികയായിരുന്നു.