ഫാം ഹൗസിന്‍റെ മറവില്‍ വാറ്റ് ; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

Jaihind Webdesk
Monday, June 28, 2021

പാലക്കാട്: നെന്മാറയില്‍ ഫാംഹൗസിന്‍റെ മറവില്‍ ചാരായം വാറ്റിയ ഡിവൈഎഫ്ഐ നേതാവിനെതിരെ എക്‌സൈസ് കേസെടുത്തു. ഡിവൈഎഫ് ഐ നെന്മാറ മേഖല സെക്രട്ടറി ഉണ്ണിലാലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. ഫാം ഹൗസിന്‍റെ നടത്തിപ്പുകാരനാണ് ഉണ്ണിലാല്‍.

രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് ഇവിടെ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ ചാരായവും വാഷും പിടികൂടി. രാത്രിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയതോടെ സംശയം തോന്നി ഉണ്ണിലാല്‍ ഓടി രക്ഷപ്പെട്ടു. ഒരു ലിറ്റര്‍ ചാരായവും പത്ത് ലിറ്ററിലധികം വാഷും അടുപ്പും ആണ് കണ്ടെടുത്തത്.