കോട്ടയത്ത് യുഡിഎഫ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്; തിരുവഞ്ചൂരിന് ദേഹാസ്വാസ്ഥ്യം

Jaihind Webdesk
Saturday, June 25, 2022

കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച പോലീസ് പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജും നടത്തി. നിരവധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പ്രവർത്തകർ മാർച്ച് നടത്തി. കണ്ണീർവാതക പ്രയോഗത്തിൽ തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ കാടത്തത്തിനെതിരെ കഴിഞ്ഞദിവസം നടത്തിയ പ്രകടനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ചിന്‍റു കുര്യന് ഉൾപ്പെടെ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇന്ന് കലക്ടറേറ്റ് മാർച്ച് നടത്തിയത്.