കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുനേരെ പോലീസ് അതിക്രമം: പോലീസ് ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്നുവെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Friday, August 16, 2024

 

കായംകുളം: ക്രമസമാധാനം സംരക്ഷിക്കേണ്ട പോലീസ് നാട്ടിലെ ക്രമസമാധാനം തകര്‍ത്തു ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഉയരപ്പാതക്ക് വേണ്ടി കായംകുളത്ത് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ മൃഗീയമായി മര്‍ദ്ദിക്കുകയും വീട്ടില്‍ കയറി അവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസിന്‍റെ നടപടി കിരാതമാണെന്നും സുധാകരന്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന പോലീസ് നയം തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. കായംകുളത്ത് പോലീസ് അക്രമത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് സന്ദര്‍ശിച്ച ശേഷം കെ.സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു . കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍, രാഷ്ട്രീയകാര്യസമിതിയംഗം എം. ലിജു എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.