എഐസിസി ആസ്ഥാനത്തേക്കുള്ള വഴിയടച്ച് പോലീസ്; നേതാക്കളെ തടഞ്ഞു, പ്രതിഷേധം

Jaihind Webdesk
Monday, June 20, 2022

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രതികാര രാഷട്രീയത്തിനെതിരെയും അഗ്നിപഥ് പദ്ധതിക്കെതിരെയും പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അതേസമയം സമാധാനപരമായ പ്രതിഷേധത്തിനെതിരെ പ്രകോപനപരമായ നടപടികളാണ് ഡല്‍ഹി പോലീസ് സ്വീകരിക്കുന്നത്. എഐസിസി ആസ്ഥാനത്തെത്തിയ കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു. ഗേറ്റിന് മുൻവശം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എംപിമാർ ഉള്‍പ്പെടെയുള്ളവരെ പോലീസ് തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.

എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍ മന്തറിലേക്കുമുള്ള റോഡുകള്‍ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. വൈകിട്ട് 5 മണിക്കേ ബാരിക്കേഡുകള്‍ നീക്കൂ എന്ന നിലപാടിലാണ് പോലീസ്. നടപടി ജനാധിപത്യവിരുദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്നും ഇഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകും. മൂന്ന് ദിവസമായി മുപ്പത് മണിക്കൂറോളം രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.