ആലപ്പുഴ: പൊലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചും, നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് – കെ എസ് യു നേതാക്കളെ മര്‍ദിച്ചതില്‍ നടപടി ആവശ്യപ്പെട്ടും കെഎസ്യു പ്രവര്‍ത്തകര്‍ ആലപ്പുഴ എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
എസ്.പി. ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.