Chandy Oommen| കുന്നംകുളത്തെ പൊലീസ് മര്‍ദനം: കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ.

Jaihind News Bureau
Thursday, September 4, 2025

കോട്ടയം: കുന്നംകുളത്തെ പൊലീസ് മര്‍ദനത്തില്‍ കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് ഇതാണ് പൊലീസിന്റെ സമീപനമെങ്കില്‍ സാധാരണക്കാരായ ജനങ്ങളോട് എങ്ങനെയായിരിക്കും പൊലീസ് പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊലീസ് നടപടികളെക്കുറിച്ച് സംസാരിക്കുന്നവര്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ യൂറോപ്യന്‍ മാതൃകയിലുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി ഒരു സംഘം യെമനില്‍ എത്തിയിട്ടുണ്ടെന്നും ഈ വിഷയത്തില്‍ നല്ലൊരു തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.