Adoor Prakash| സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: ശക്തമായ നടപടി ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പി

Jaihind News Bureau
Sunday, September 7, 2025

തിരുവനന്തപുരം: കേരളത്തില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ആവശ്യപ്പെട്ടു. ഓരോ ദിവസവും ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് ഗൗരവകരമായ വിഷയമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ യു.ഡി.എഫിനെതിരെ വിമര്‍ശനം ഉന്നയിച്ചതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. വെള്ളാപ്പള്ളിയില്‍നിന്ന് ഇത്തരം സ്വാഭാവിക പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വിരുന്നില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആ സമയം പുറത്തുവന്നിരുന്നില്ലെന്ന് അടൂര്‍ പ്രകാശ് മറുപടി നല്‍കി. അതുകൊണ്ടുതന്നെ, ആ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.