യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ചിറ്റാറിൽ പോലീസ് അതിക്രമം

Jaihind News Bureau
Monday, August 10, 2020

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ചിറ്റാറിൽ പോലീസ് അതിക്രമം. വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച മത്തായിയുടെ കുടുംബത്തിന് നീതി നൽകണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് നടത്തുന്ന സമരപന്തലിന് മുന്നിലാണ് യുത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചത്. മത്തായിയുടെ ഭാര്യ ഷീബയും കുട്ടികളും സമരപന്തലിൽ ഇരിക്കുമ്പോഴാണ് പോലീസ് ലാത്തിവീശിയത്. ഡി സി സി പ്രസിഡന്‍റുൾപ്പെടെ ഡിസിസി നേതാക്കൾ സമരപന്തലിൽ ഇരിക്കുമ്പോൾ തന്നെ പോലീസ് പ്രവർത്തകരെ മർദ്ദിച്ചതിൽ കനത്ത പ്രതിഷേധമാണുയരുന്നത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.