CONGRESS| ഷാഫി പറമ്പിലിനെതിരായ പോലിസ് അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് കോൺഗ്രസ്

Jaihind News Bureau
Saturday, October 11, 2025

പോരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി യ്ക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ നടന്ന പോലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പെറ്റീഷൻ ഫയൽ ചെയ്ത് കോൺഗ്രസ് വക്താവ് അഡ്വ വസന്ത് തെങ്ങുംപള്ളി.

പാർലമെന്റ് അംഗത്തെയും കോൺഗ്രസ്‌ പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നാടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം. മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് മർദ്ദനമെന്നും പരാതിയിൽ പറയുന്നു.

വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.