കോഴിക്കോട്: കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തും മാവൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ നടന്ന പ്രതിഷേധം എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മാവൂരില്‍ നടന്ന പ്രതിഷേധത്തിന് പി.എം. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷന് അകത്തും പുറത്തും വെച്ച് ഗുരുതരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.