പുതുവത്സരാഘാേഷം; നിർദേശവുമായി പോലീസും എക്സൈസും, ഡിജെ പാർട്ടിക്ക് മുന്‍കൂർ അനുമതി വേണം

Jaihind Webdesk
Sunday, December 31, 2023

തിരുവനന്തപുരം: പുതുവത്സരാഘാേഷത്തില്‍ നിർദേശവുമായി പോലീസും എക്സൈസും. ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിൻറെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി. എറണാകുളം , കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാൻ പോലീസ്. രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിനാണ് നിർദേശം. മാനവിയം വീഥിയിൽ പ്രത്യേക സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.

സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പോലീസുകാർ മഫ്തിയിൽ പരിശോധന നടത്തും. പെട്രോളിങ്ങും ശക്തമാക്കാനാണ് പോലീസിന്‍റെ തീരുമാനം. പരിപാടികൾക്ക് വരുന്ന എല്ലാവരുടെയും പേരുകൾ രജിസ്റ്റർ ചെയ്യാനും പ്രത്യേക നിർദ്ദേശമുണ്ട്. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നെന്ന് സംഘാടകർ ഉറപ്പുവരുത്തണമെന്നും അറിയിപ്പുണ്ട്.