
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് പോലീസുകാര്‍ നശിപ്പിച്ചതായി പരാതി. പള്ളുരുത്തി കുമ്പളങ്ങി വഴിയിലെ മൈത്രി നഗര്‍ ലെയ്‌നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് പോലീസ് സംഘം തകര്‍ത്തത്. സംഭവത്തില്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
മൈത്രി നഗര്‍ ലെയ്‌നില്‍ തോംസണ്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രി 12.15-ഓടെ കണ്‍ട്രോള്‍ റൂം ജീപ്പിലെത്തിയ ആറംഗ പോലീസ് സംഘം ബോര്‍ഡ് അഴിച്ചുമാറ്റുകയും നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പോലീസുകാരുടെ ഈ നടപടി തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.