പോക്സോ കേസ് അതിജീവിത ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

Jaihind Webdesk
Tuesday, May 14, 2024

 

ഇടുക്കി: കട്ടപ്പന ഇരട്ടയാറ്റിൽ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടയാർ ടൗണിന് സമീപമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. കൊലപാതകമെന്ന് സംശയം. ഇന്ന് രാവിലെ പത്തു മണിയോടെയാണ് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതമെന്നാണ് പ്രാഥമിക റിപ്പോർട്ട് . കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ഇന്നു രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് കട്ടപ്പന പോലീസിൽ വിവരമറിയിച്ചു. കട്ടപ്പന പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ടു വർഷം മുൻപാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.