കണ്ണൂരിൽ പേരക്കുട്ടിയെ പീഡിപ്പിച്ച അമ്പതുകാരൻ അറസ്റ്റിൽ; പ്രതിക്കെതിരെ പോക്സോപ്രകാരം കേസെടുത്ത് റിമാന്‍റ് ചെയ്തു

Jaihind News Bureau
Monday, April 20, 2020

കണ്ണൂർ പടിയൂരിൽ രണ്ടാം ഭാര്യയുടെ പേരക്കുട്ടിയെ പീഡിപ്പിച്ച അമ്പതുകാരൻ അറസ്റ്റിൽ. പടിയൂർ പൂവ്വം സ്വദേശി രാജുവിനെയാണ് ഇരിക്കുർ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർക്കോട് ജില്ലക്കാരനായ രാജു ഏതാനും വർഷം മുൻപ് സുഹൃത്തിന്‍റെ കൂടെ ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. പുവ്വത്തിലെ പാത്യാലയിൽ റബ്ബർ ടാപ്പിംഗ് ജോലി ചെയ്തു വരവേ രണ്ടാം വിവാഹം നടത്തി ഭാര്യയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇവിടെ രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളും താമസിച്ചു വരികയായിരുന്നു. രണ്ടാം ഭാര്യയുടെ മക്കളും അവരുടെ മക്കളും ഇതേ വീട്ടിലാണ് താമസം. കുട്ടിയുടെ അമ്മയാണ് ഇരിക്കൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കണ്ണൂർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. പീഡനത്തിരയായ കുട്ടിയെ പരിശോധനയ്ക്ക് വിദേയമാക്കി. പ്രതിക്കെതിരെ പോക്സോപ്രകാരം കേസ്സെടുത്ത് കണ്ണൂർ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.