പോക്സോ കേസ്: സിപിഎം പ്രവർത്തകന്‍ റിമാന്‍ഡില്‍

 

കൊല്ലം: പോക്സോ കേസിൽ പിടിയിലായ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകനെ റിമാന്‍ഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നൽകി ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ പള്ളിത്തോട്ടം സ്വദേശി രാഹുലിനെയാണ് റിമാൻഡ് ചെയ്തത്.

ഡിവൈഎഫ്ഐ നേതാവായിരുന്ന ഇയാൾ കൊല്ലം എംഎൽഎയുടെ മുൻ ഡ്രൈവറും സന്തതസഹചാരിയുമായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇയാൾ പോക്സോ കേസിൽ പിടിയിലായത് പാർട്ടിക്ക് മാനക്കേടാതോടെ ആറുവർഷമായി ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇയാൾ പാർട്ടി പരിപാടികളിൽ സജീവമായിരുന്നതായിട്ടാണ് പുറത്തുവരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

Comments (0)
Add Comment