പോക്സോ കേസ്; ബി.എസ്. യെദിയൂരപ്പയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തു

Jaihind Webdesk
Monday, June 17, 2024

 

ബംഗളുരു: പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ ചോദ്യം ചെയ്തു. മൂന്നൂ മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. യെദിയൂരപ്പയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതിവേഗ കോടതിയിൽ കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഫെബ്രുവരി 2-ന് ബംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. സിഐഡി എഡിജിപി ബി.കെ. സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്വി എന്നിവരടങ്ങുന്ന സംഘം യെദിയൂരപ്പയെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു.