പിഎംജിഎസ്‌വൈ റോഡിന്‍റെ നിർമാണ മാർഗനിർദേശങ്ങള്‍ പരിഷ്കരിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് രാഹുല്‍ ഗാന്ധി

 

മലപ്പുറം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയിലെ റോഡിന്‍റെ നിർമ്മാണ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിക്കണമെന്ന് രാഹുൽ ഗാന്ധി. ഓരോ സംസ്ഥാനത്തിന്‍റെയും സാഹചര്യത്തിന് അനുസരിച്ച് പ്രത്യേക രീതിയിലാവും റോഡുകൾ വേണ്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർഗനിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് എഴുതിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലമ്പുറം-കൂറ്റൻപാറ റോഡിന്‍റെ നിര്‍മ്മാണപ്രവൃത്തി രാഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment