ലോക്ക്ഡൗൺ നീട്ടൽ : നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

Jaihind News Bureau
Monday, April 13, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ 2 ആഴ്ചത്തേക്ക് കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെ ഉണ്ടാകും. ലോക് ഡൗണിൽ എന്തെല്ലാം ഇളവുകൾ ഉണ്ടാകും എന്ന് നാളെ അറിയാം.

ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി എത്തുന്നുന്നത്. ദേശീയ ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

അതേ സമയം 24 മണിക്കൂറിനിടയിൽ 35 കോവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 9000 പിന്നിട്ടു.