
പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത് ഗൗരവപ്പെട്ട വിഷയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പാഠ്യപദ്ധതിയിലേക്ക് സര്‍ക്കാര്‍ വഴിമാറിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്യുലര്‍ വീക്ഷണമുള്ള സര്‍ക്കാരുകള്‍ ഇതിനെ എതിര്‍ത്തിരുന്നു. ഫണ്ടിന്റെ കാര്യം പറഞ്ഞ് ഇതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഘടകകക്ഷികള്‍ക്കുപോലും ഇതില്‍ അന്ധാളിപ്പാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.