P M A Salam| പി.എം. ശ്രീ പദ്ധതി: കേന്ദ്രവുമായി സഹകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ഇടതുപക്ഷത്തിന് വിരുദ്ധമെന്ന് പി.എം.എ. സലാം

Jaihind News Bureau
Saturday, November 1, 2025

 

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ കടുത്ത വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഈ നടപടി ഇടതുപക്ഷ നിലപാടുകള്‍ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.എം.എ. സലാം.

മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പദ്ധതിയില്‍ ഒപ്പിട്ടതിലൂടെ ഇടതുപക്ഷ നിലപാടുകള്‍ ഉപേക്ഷിച്ചു എന്നാണ് സലാം ആരോപിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമാണ്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയുടെ തലവന്‍ തന്നെയാണ് ഇപ്പോള്‍ അതേ നയങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.