‘മോദി ഇന്ത്യയെ വഞ്ചിച്ചു’; ജനങ്ങളോട് മറുപടി പറയണം; ഹാഷ്ടാഗ് ക്യാമ്പയിനുമായി കോണ്‍ഗ്രസ്, ട്വിറ്ററില്‍ ട്രെന്‍ഡിങ്‌

Jaihind News Bureau
Monday, June 8, 2020

കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജപ്പെട്ടെന്ന് കോണ്‍ഗ്രസ്. ‘മോദി ഇന്ത്യയെ വഞ്ചിച്ചു’ എന്ന ഹാഷ്ടാഗില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ട്വിറ്ററില്‍ പ്രതിഷേധ പ്രചാരണം ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പിഴവാണ് രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

‘ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. കൊവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ ആരോഗ്യ രംഗത്തെ സജ്ജമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അര്‍ഹതയുണ്ട്’-കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.  മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. നിരവധിപേര്‍ ക്യാമ്പയിന്‍ ഏറ്റെടുത്തതോടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.