ന്യൂഡല്‍ഹി: മോദിയുടെ കസേര ഇളകിത്തുടങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മോദിക്ക് ഇക്കാര്യം മനസിലായി. അതുകൊണ്ടാണ് സ്വന്തം സുഹൃത്തുക്കള്‍ക്കെതിരെ തന്നെ മോദി പറഞ്ഞുതുടങ്ങിയതെന്ന് ഖാര്‍ഗെ പരിഹസിച്ചു. മോദിയുടെ അദാനി-അംബാനി പരാമർശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“കാലം മാറുകയാണ്, സുഹൃത്തുക്കൾ ഇനി സുഹൃത്തുക്കളല്ല…! മൂന്നു ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ, ഇന്ന് പ്രധാനമന്ത്രി സ്വന്തം സുഹൃത്തുക്കളെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. മോദിജിയുടെ കസേര ഇളകുകയാണെന്ന് വ്യക്തമാകുന്നു. ഇതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ യഥാർത്ഥ ട്രെന്‍ഡ്” – ഖാർഗെ പറഞ്ഞു.