കര്‍ഷകര്‍ സമരജീവികളാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; നന്ദിപ്രമേയ മറുപടിക്കിടെ പ്രതിപക്ഷ ബഹളം

Jaihind News Bureau
Wednesday, February 10, 2021

സമരജീവി പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകസമരത്തിന്‍റെ ശൈലി ‘സമരജീവി’കളുടേതാണെന്ന് പ്രധാനമന്ത്രി സഭയില്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. നിയമം പാസാക്കിയ ശേഷം താങ്ങുവില കുറഞ്ഞിട്ടില്ലെന്നും എവിടെയും മണ്ഡികള്‍ അടച്ചുപൂട്ടിയിട്ടില്ലെന്നും മോദി പറഞ്ഞു.

അതിനിടെ, പ്രതിപക്ഷം ബഹളം വച്ചതോടെ മോദി അവര്‍ക്കെതിരെ തിരിഞ്ഞു. ശബ്ദങ്ങളും കോലാഹലങ്ങളും ഉണ്ടാക്കുന്നത് ആസൂത്രിതമായാണെന്നും പരത്തുന്ന കിംവദന്തികള്‍ പുറത്തുവരുന്നത് തടയാനാണ് ബഹളംവച്ചു കൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.

നിയമങ്ങളെ സംബന്ധിച്ച് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്. വ്യാജ പ്രചാരണങ്ങളിലൂടെ ഒരിക്കലും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.