പിഎം മോദി എന്ന ചിത്രത്തിന്‍റെ റിലീസ്; തീരുമാനം ഇന്ന്

Jaihind Webdesk
Tuesday, April 9, 2019

പിഎം മോദി എന്ന ചിത്രത്തിന്‍റെ റിലീസിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. മോദിയെ പ്രകീർത്തിക്കുന്ന സിനിമ ജനവിധിയെ സ്വാധീനിക്കുംമെന്ന ഹർജിയും പരിഗണിക്കും. തെരഞ്ഞെടുപ്പിന് മുൻപായി റിലീസ് ചെയ്യാൻ ആയിരുന്നു പദ്ധതി എങ്കിലും സെൻസർ ബോർഡിന്‍റെ ഇടപെടൽ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിരുന്നു. ഏപ്രിൽ 11ന് ചിത്രം തിയേറ്ററിൽ എത്തുമെന്നായിരുന്നു എന്നാൽ തെരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് വേണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനു നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.