പിഎം കുസും- അനര്‍ട്ട് അഴിമതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അനര്‍ട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 100 കോടിയിലേറെ രൂപയുടെ അഴിമതി ആരോപണമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയനായ സിഇഒയുടെ മുറിയില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ട്ടില്‍ നടക്കുന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയത്. ആരോപണ വിധേയനായ സിഇഒയുടെ മുറിയില്‍ കയറിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയത്.
240 കോടി രൂപയുടെ പദ്ധതിയില്‍ 100 കോടിയിലേറെ രൂപയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് തെളിവുകള്‍ സഹിതം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അഞ്ചു കോടി രൂപയുടെ ടെന്‍ഡര്‍ മാത്രം വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സി ഇ ഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതില്‍ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേടുകള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. വൈദ്യുതി മന്ത്രി ഉള്‍പ്പെടെ ആരോപണനിഴലില്‍ നില്‍ക്കുന്ന ക്രമക്കേടില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ രംഗത്തിറങ്ങിയത്. സമഗ്ര അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടരാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.