കൊവിഡ് അനാഥരാക്കിയ കുട്ടികൾക്ക് പി.എം കെയേഴ്സില്‍ നിന്നും സഹായം ; കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസിന് സ്മൃതി ഇറാനിയുടെ മറുപടി

Jaihind Webdesk
Friday, July 30, 2021

ന്യൂഡല്‍ഹി : പി.എം കെയേഴ്സ് സ്കീമിൽ നിന്ന് കൊവിഡ് മൂലം അനാദരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാദരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളതെന്നും മന്ത്രി.  അനാദരാക്കപ്പെട്ട ഒരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.