പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്ന പരിഹാരത്തിന് ശക്തമായ ഇടപെടലാണ് ചൈനയോട് നടത്തേണ്ടത്. വിഷയം അന്താരാഷ്ട്ര വീക്ഷണത്തോടെ വേണം കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ പ്രതിസന്ധി പരിഹരിക്കാൻ വിശാലമായ കാഴ്ചപ്പാട് ആവശ്യമാണ്. ഇത്തരത്തിൽ വ്യക്തമായ കാഴ്ചപാട് സർക്കാരിനില്ലാത്തത് ചൈന മുതലെടുക്കുന്നു. ഒരു മനുഷ്യന്‍റെ പ്രതിച്ഛായ ദേശീയ കാഴ്ചപ്പാടിന് പകരം വയ്ക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അന്താരാഷ്ട്ര കാഴ്ചപ്പാട് ആവശ്യമാണ്. വിശാലമായ കാഴ്ചപ്പാടാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി സംവദിക്കുന്നതിനുള്ള തന്‍റെ വീഡിയോ പരമ്പരയിലെ മൂന്നാമത്തെ വീഡിയോയിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
https://www.facebook.com/rahulgandhi/videos/286856495930844