പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്; നോണ്‍ ജോയിനിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല, പ്രതിഷേധവുമായി എംഎസ്എഫ്

 

മലപ്പുറം: പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനെതിരെ പ്രതിഷേധവുമായി എംഎസ്എഫ്. സർക്കാർ വിദ്യാർത്ഥികളോട് നെറികേട് കാണിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ്. നോൺ ജോയിനിംഗ് വിദ്യാർത്ഥികൾക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിക്കാൻ കഴിയാത്തതിന് എതിരെയാണ് പ്രതിഷേധം. നേരത്തെ അലോട്ട്മെന്‍റ് ലഭിച്ചിട്ടും ഇഷ്ട വിഷയമോ വിദ്യാലയമോ ലഭിക്കാത്തതിനാൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളാണ് നോൺ ജോയിനിംഗ് വിദ്യാർത്ഥികൾ. ഇവർക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ അപേക്ഷിക്കാൻ കഴിയില്ലെന്നാണ് സർക്കാർ ഉത്തരവ്. സീറ്റ് ലഭിക്കാത്തതിനാൽ അൺ എയ്ഡഡ് കോഴ്‌സിലടക്കം ചേർന്നവർക്കും സപ്ലിമെന്‍ററിക്ക് അപേക്ഷിക്കാനാകില്ല. സർക്കാർ തിരുത്തിയില്ലെങ്കിൽ വീണ്ടും സമരം ശക്തമാക്കുമെന്നും പി.കെ. നവാസ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

Comments (0)
Add Comment