പ്ലസ് വൺ വിദ്യാർഥിക്ക്  ദാരുണാന്ത്യം; പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി

Jaihind Webdesk
Monday, January 1, 2024

കോഴിക്കോട്: പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക്  ദാരുണാന്ത്യം.  വിദ്യാർഥി ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയാണ് അപകമുണ്ടായത്.

റെയിൽവേ ട്രാക്കിന് കുറുകെ സ്‌കൂട്ടർ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.  പുലർച്ചെ 1.15-ഓടെയാണ് അപകടമുണ്ടായത്. രണ്ട് പേർ സ്കൂട്ടറിൽ ഉണ്ടായിരുന്നു എന്നാണ്  പറയുന്നത്. ട്രാക്കിൽ കയറുന്ന സമയത്ത് ട്രെയിൻ കണ്ട് പുറകിലിരുന്ന ആൾ ചാടി മാറുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്.