പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് ചർച്ച

Tuesday, June 25, 2024

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ. കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്. സർക്കാർ പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്കാണ് കെഎസ്‌യു രൂപം നൽകിയിരിക്കുന്നത്. പ്ലസ് വൺ പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കിക്കൊണ്ട് യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. എംഎസ്എഫും ശക്തമായ സമരപാതയിലാണ്. പ്രശ്നപരിഹാരത്തിന് വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും.