പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച് എംഎസ്എഫ്, പ്രതിഷേധം ശക്തമാക്കി പ്രവർത്തകർ

Saturday, June 22, 2024

 

മലപ്പുറം: പ്ലസ് വണ്‍ വിഷയത്തില്‍ മലപ്പുറത്ത് ഇന്നും എംഎസ്എഫിന്‍റെ പ്രതിഷേധം. മലപ്പുറം ഹയര്‍സെക്കന്‍ററി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എംഎസ്എഫ് പ്രവർത്തകർ ആര്‍ഡിഡി ഓഫീസ് ഉപരോധിക്കുന്നത്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് എംഎസ്എഫ് അറിയിച്ചു.